Guidelines

 


🔴 എങ്ങനെയാണ് നിയോഗം വെച്ച് ബൈബിൾ വായിക്കുന്നത് ???

ആദ്യമായി ചെയ്യേണ്ടത് ഇവിടെ   നൽകിയിരിക്കുന്ന കുമ്പസാര സഹായി ഉപയോഗിച്ച് സമയമെടുത്തു ഒരുങ്ങി നല്ലൊരു കുമ്പസാരം നടത്തുക, അതിനു ശേഷം വിശുദ്ധ കുർബാന കണ്ടു വന്നിട്ട് നിയോഗം ഒരു പേപ്പറിൽ എഴുതി ബൈബിളിനകത്തു വെയ്ക്കുക, എന്നിട്ട് ബൈബിൾ എപ്പോളൊക്കെ എടുത്തു വായിക്കുന്നോ അതിനു മുൻപായി ഈ നിയോഗം എടുത്തു വെച്ച് പ്രാർത്ഥിച്ചിട്ട് ബൈബിൾ വായിക്കുക.. നിയോഗം സഫലമാകുന്നതുവരെ സാധിക്കുന്നതുപോലെ വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കുവാനും ശ്രദ്ധിക്കണമേ (എല്ലാ ദിവസവും വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കുവാൻ സാധിക്കുമെങ്കിൽ അത്രയും നല്ലത്). കൂദാശകൾ സ്വീകരിക്കുവാൻ സാധ്യമല്ലാത്ത സഹോരങ്ങൾ നിയോഗം പേപ്പറിൽ എഴുതി ബൈബിളിൽ വെച്ച് പ്രാർത്ഥിക്കുക.. ആയിരത്തി അഞ്ഞൂറോളം അംഗങ്ങളുള്ള എഫ്ഫാത്തയുടെ മധ്യസ്ഥ പ്രാർത്ഥന കൂട്ടായ്മ 365 ദിവസവും എല്ലാ ഗ്രൂപ്പ് അംഗങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നു.. ഈശോയുടെ കരുണ നാമെല്ലാവരുടെമേലും ഉണ്ടാകട്ടെ!!

 Click Link - കുമ്പസാര സഹായി 



🔴 എങ്ങനെയാണ് സാക്ഷ്യം അയക്കേണ്ടത് ?

യേശുവിൽ പ്രിയ സഹോദരങ്ങളെ, ബൈബിൾ വായനയിലൂടെ ലഭിച്ച അനുഗ്രഹങ്ങൾ അഡ്മിൻസിനു അയച്ചുകൊടുത്തു കൊണ്ട് ദൈവനാമ മഹത്വത്തിനായി അത് സാക്ഷ്യപ്പെടുത്താവുന്നതാണ്.. ഇപ്പോൾ ഗ്രൂപ്പിൽ സാക്ഷ്യങ്ങൾ വരുന്നതുപോലെ മലയാളത്തിൽ ടൈപ്പ് ചെയ്തു അയക്കുവാൻ സാധിച്ചാൽ ഏറ്റവും നല്ലതായിരിക്കും.. അത് ഒരു വിധത്തിലും സാധ്യമല്ലാത്തവർക്ക് വോയിസ് മെസ്സേജ് ആയിട്ടോ ഒരു പേപ്പറിൽ സാക്ഷ്യം എഴുതി ഫോട്ടോ എടുത്തോ അയക്കാവുന്നതാണ്.. ഈ ബൈബിൾ വായനയിലൂടെ കർത്താവു പ്രവർത്തിച്ച അത്ഭുതങ്ങളും അനേകർക്ക് അവിടുന്ന് നൽകിയ അനുഗ്രഹണങ്ങളും നിരവധിയാണ്.. ബൈബിൾ വായിക്കുന്ന എല്ലാ സഹോദരങ്ങൾക്കും ഒരു പ്രചോദനത്തിനായി ദിവസവും ഒരു സാക്ഷ്യം മാത്രമാണ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നത്.. നിലവിൽ അഡ്മിൻസിനു ലഭിച്ച ആയിരക്കണക്കിന് സാക്ഷ്യങ്ങൾ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുവാനായി pending ആണ് എന്ന കാര്യം കൂടി ഏറ്റം താഴ്മയോടെ അറിയിച്ചുകൊള്ളട്ടെ.. എല്ലാ മഹത്വവും ഈശോയ്ക്ക് മാത്രം..


To Join Ephphatha Click Here

Post a Comment

0 Comments